vjj

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 994-ാം നമ്പർ മുട്ടം ശാഖയും മുട്ടം ശ്രീരാമകൃഷ്ണാശ്രമ ഭരണ സമതിയും സംയുക്തമായി എസ്.എൻ.ഡി.പി യോംഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ 86-ാമത് ജന്മദിനം മുട്ടം ശ്രീരാമ കൃഷ്ണാശ്രമത്തിൽ ആഘോഷിച്ചു. വിശേഷാൽ പൂജ, പായസ വിതരണം, അന്നദാനം, പ്രാർത്ഥന, ആശംസ സമ്മേളനം എന്നിവ നടന്നു. സമ്മേളനത്തിൽ ആശ്രമം പ്രസിഡന്റ്‌ ബി. നടരാജൻ അദ്ധ്യക്ഷനായി. സ്വാമി സുഖാകാശസരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.എൻ ട്രസ്റ്റ്‌ ബോർഡ് മെമ്പർ മുട്ടം ബാബു, ശാഖാ യോഗം സെക്രട്ടറി വി. നന്ദകുമാർ, ആശ്രമ ആചാര്യ മാതാജി മഹിളാമണി, ബി. ദേവദാസ്, കെ. ശശിധരൻ, ഇ.വി. ജിനചന്ദ്രൻ, രാജേഷ്‌, കെ.പി. അനിൽ കുമാർ, ബി. രഘുനാഥൻ, വി. രവീന്ദ്രൻ, ഗോപാലകൃഷ്ണൻ, സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.