
ഹരിപ്പാട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അവിസ്മരണീയമാക്കി തീർക്കാൻ ജനശ്രീ മിഷൻ ഹരിപ്പാട് ബ്ലോക്ക് കൺവെൻഷനിൽ തീരുമാനിച്ചു. കൺവെൻഷൻ കായലിൽ രാജപ്പൻ ഉദ്ഘാടനം ചെയ്തു. മുതുകുളം, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി,ചേപ്പാട് കുമാരപുരം, കരുവാറ്റ, ചിങ്ങോലി, പള്ളിപ്പാട്, ചെറുതന, ഹരിപ്പാട് എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ ഹരിപ്പാട് ജംഗ്ഷനിൽ നിന്ന് യാത്രയിൽ അണിചേരും. ജനശ്രീ ബ്ലോക്ക് യൂണിയൻ സെക്രട്ടറി ഡി. രാജലക്ഷ്മി, വി. ബാബുക്കുട്ടൻ, ശോഭന ഓമനക്കുട്ടൻ, വേണുഗോപാൽ, ഐശ്വര്യ തങ്കപ്പൻ, സോമൻപിള്ള, രാജശേഖരൻ, ജോസഫ് പരുവക്കാടൻ, വി. ബാബു രാജു വർഗീസ്, ലാലൻ എന്നിവർ സംസാരിച്ചൂ.