
കായംകുളം: എം.എസ്.എം കോളജിന് സമീപം മാളിയേക്കൽ പരേതനായ ഹാജി യൂനുസ് കുഞ്ഞിന്റെ മകനും കായംകുളം ടൗൺ യു.പി സ്കൂൾ മുൻ അദ്ധ്യാപകനുമായ അബ്ദുൽ സമദ് (70) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12.30 ന് കായംകുളം പുത്തൻ തെരുവ് ജുമാ മസ്ജിദ് കബർ സ്ഥാനിൽ. ഭാര്യ: നഫീസത്ത് (റിട്ട. അദ്ധ്യാപിക). മക്കൾ: സുമയ്യ (അദ്ധ്യാപിക, കൊട്ടുകാട്), സുഹൈമ സുഹൈൽ (എൻജിനീയർ), സുഹൈർ. മരുമക്കൾ: ഫൈസൽ, നൂറുദ്ദീൻ (സുമയ്യാസ് ടെസ്റ്റൈൽസ് ), സാലിമ, റാഷിദ.