
അമ്പലപ്പുഴ: മസ്കറ്റിൽ വാഹനാപകടത്തിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആറാം വാർഡിൽ നീർക്കുന്നം വാളംപറമ്പിൽ ഉസ്മാൻ - ഷീജ ദമ്പതികളുടെ മകൻ മുഹമ്മദ് ഷിയാസ് (35) മരിച്ചു. ഞായറാഴ്ച പുലർച്ചെ സലാലയ്ക്ക് അടുത്താണ് സംഭവം. ദുബായിൽ ജോലിചെയ്യുന്ന ഷിയാസ് കാറിൽ മസ്കറ്റിലേക്കു പോകുന്നതിനിടെ പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഇജാബ പള്ളിയിൽ കബറടക്കും. ഭാര്യ: തസ്നി. മക്കൾ: ഹൈഫ സാറ (3), ആഷിക് (1).