 
മാന്നാർ: നാം ഒരു ജാതിയിലും പെടുകയില്ല, നാം മനുഷ്യൻ മാത്രമാണെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുദേവനെ സംഘപരിവാർ ജാതി കോമരങ്ങളുടെ ചിത്രങ്ങളിൽ ചേർത്ത് വച്ചിരിക്കുന്നത് ഗുരുദേവനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ എം.എൽ.എ പറഞ്ഞു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ത്രീകളും വർഗീയതയും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷൈലജ. വർഗീയത സ്ത്രീകളുടെ വ്യക്തിത്വത്തിനേൽക്കുന്ന ഏറ്റവും വലിയ പ്രഹരമാണെന്നും വർഗീയതയും ജാതി വ്യവസ്ഥയും അവസാനിപ്പിക്കണമെന്നും അവർ പറഞ്ഞു. ഏരിയാ പ്രസിഡന്റ് ടി.ടി.ഷൈലജ അദ്ധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത വിഷയാവതരണം നടത്തി. ബെറ്റ്സി ജിനു, സജി ചെറിയാൻ എം.എൽ.എ, പ്രൊഫ.പി.ഡി ശശിധരൻ, കെ.ജി രാജേശ്വരി, ജി.രാജമ്മ, പ്രഭാ മധു, പുഷ്പലത മധു, ലീലാ അഭിലാഷ്, സുശീല മണി, ഹേമലത മോഹൻ, അനിതകുമാരി, വിജയമ്മ ഫിലേന്ദ്രൻ, ടി.സുകുമാരി എന്നിവർ സംസാരിച്ചു. 11,12,13 തീയതികളിൽ ചെങ്ങന്നൂരിലാണ് ജില്ലാ സമ്മേളനം.