 
മാന്നാർ: ഓണത്തോടനുബന്ധിച്ചുള്ള ഈ വർഷത്തെ ഓണവിപണി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ മാന്നാർ കൃഷി ഭവനിൽ പ്രവർത്തനം ആരംഭിച്ചു . കർഷകരുടെ ഉത്പന്നങ്ങൾ കമ്പോള വിലയിൽ നിന്ന് പത്തു ശതമാനം കൂട്ടി അവരുടെ പക്കൽ നിന്ന് വാങ്ങിയതിനു ശേഷം മുപ്പതു ശതമാനം കുറച്ചാണ് ഓണവിപണിയിലൂടെ നൽകുന്നത്. ഓണവിപണിയുടെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, കൃഷി ഓഫീസർ പി.സി.ഹരികുമാർ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ് , സലീം പടിപ്പുരയ്ക്കൽ, സുജാത മനോഹരൻ, മധു പുഴയോരം, അനീഷ് മണ്ണാരേത്ത്, പുഷ്പലത എന്നിവർ പങ്കെടുത്തു.