ambala
നവീകരിച്ച ചേതന ജനകീയ ലാബിന്റെ ഉദ്ഘാടനം പൊതു മരാമത്ത് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നു

അമ്പലപ്പുഴ: വേദന അനുഭവിക്കുന്ന ജനങ്ങൾക്ക് സാന്ത്വനവും സന്തോഷവും പകരാൻ കഴിയുന്നതാണ് ഏറ്റവും നല്ല പുണ്യ പ്രവർത്തിയെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. നവീകരിച്ച ചേതന ജനകീയ ലാബിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സമ്മേളനത്തിൽ എച്ച് .സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.പി. എം ജില്ലാ സെക്രട്ടറി ആർ .നാസർ പാലിയേറ്റീവ് കെയർ വാഹനം ഫ്ലാഗ് ഓഫും കിടപ്പുരോഗികൾക്കുളള ഓണക്കിറ്റുകളുടെ വിതരണവും നടത്തി. ബയോ കെമിസ്ട്രി മെഷിന്റെ ഉദ്ഘാടനം എ.എം.ആരിഫ് എം.പി യും, ഇമ്മ്യൂണോളജി മെഷീന്റെ ഉദ്ഘാടനം കളക്ടർ വി.ആർ .കൃഷ്ണ തേജയും നിർവഹിച്ചു. കിടപ്പു രോഗീപരിചരണത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെക്കുന്ന വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.അബ്ദുൾ സലാം, ലാബിന് റീ ഏജന്റുകൾ ലഭ്യമാക്കുന്ന മനേഷ്, ലാബിന്റെ രൂപകൽപ്പന നിർവഹിച്ച പോൾസൺ ഗിൽബർട്ട് എന്നിവരെ സമ്മേളനത്തിൽ അനുമോദിച്ചു. റവ.ഫാ.പോൾ ജെ.അറക്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.ഹാരിസ്, എ. എസ്. സുദർശനൻ, സജിത സതീശൻ, കെ.കവിത, പി .ജി. സൈറസ്, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.പ്രദീപ്തി സജിത്ത്, പഞ്ചായത്തംഗം എച്ച് .നിസാർ, എ. പി. ഗുരു ലാൽ, ബി. അൻസാരി, പി .എ. സലിം എന്നിവർ സംസാരിച്ചു. എ. ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു. ഉദ്ഘാടന ശേഷം അലോഷിയുടെ ഗസൽ സന്ധ്യയും അരങ്ങേറി.