മാവേലിക്കര: മഹാത്മ അയ്യൻകാളിയുടെ 159-ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി കെ.പി.എം.എസ് തഴക്കര യൂണിയൻ കമ്മറ്റിയുടെ നേതൃത്വത്തിൽ 32 ശാഖകളുടെ പങ്കാളിത്വത്തോടെ കുറത്തികാട് ജംഗ്ഷനിൽ പിറന്നാൾ തിരുവാതിര നടത്തി. കുറത്തികാട് എസ്.ഐ സുനുമോൻ ഭദ്രദീപം തെളിയിച്ചു. യൂണിയൻ പ്രസിഡന്റ് ഉമേഷ്.പി.ഉത്തമൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കെ.സി.രഞ്ജിത്ത്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സുധ, കെ.ഷൈജ,വെട്ടിയാർ വിജയൻ, സി.ബാബു, കെ.സുരേഷ്, കെ.ശ്രീധരൻ, ഇ.കെ.ഹേമലത തുടങ്ങിയവർ നേതൃത്വം നൽകി.