photo
യൂത്ത് മൂവ്‌മെന്റ് പാണാവള്ളി മേഖലാ സമിതിയുടെ നേതൃത്വത്തിൽ അരൂക്കു​റ്റി മാത്താനം ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശ്രീനാരായണ ഗുരു ജയന്തി സന്ദേശ വിളംമ്പര ഘോഷയാത്ര യോഗം ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി, ജാഥാ ക്യാപ്റ്റൻ പ്രിൻസിന് പീത പതാക നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല:ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് പാണാവള്ളി മേഖലാ സമിതിയുടെ നേതൃത്വത്തിൽ അരൂക്കു​റ്റി മാത്താനം ക്ഷേത്രത്തിൽ നിന്ന് ശ്രീനാരായണ ഗുരു ജയന്തി സന്ദേശ വിളംമ്പര ഘോഷയാത്ര ആരംഭിച്ചു.യോഗം ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി, ജാഥാ ക്യാപ്റ്റൻ പ്രിൻസിന് പീത പതാക നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.വനിതാ സംഘം യൂണിയൻ പ്രസിഡന്റ് റാണി ഷിബു,ശ്യാംകുമാർ,അഖിൽ അപ്പുക്കുട്ടൻ,മഹേഷ് മാത്താനം, ദിനദേവൻ,കെ.പി.നടരാജൻ,എം.മുരളീധരൻ എന്നിവർ സംസാരിച്ചു.