ചേർത്തല:കലവൂർ പി.ജെ.യു.പി സ്‌കൂളിലെയും പി.ജെ എൽ.പി സ്‌കൂളിലെയും കുട്ടികളോടൊപ്പം വിപ്ലവ ഗായിക പി.കെ.മേദിനി,ആലപ്പി ഋഷികേശ്, നാടൻപാട്ട് കലാകാരൻ ഉല്ലാസ്‌ക്ലാസിക്കൽ എന്നിവർ ഓണപരിപാടികളിൽ പങ്കെടുത്തു. രണ്ട് സ്‌കൂളിലേയും കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ലക്ഷ്മി നാരായണക്ഷേത്രം എഡ്യൂക്കേഷൻ ട്രസ്​റ്റ് ഓണസദ്യ നൽകി. മായിത്തറ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് സ്‌കൂൾ അദ്ധ്യാപകരും കുട്ടികളും മാനേജർ പ്രകാശ് സ്വാമിയും പി.ടി.എ പ്രസിഡന്റ് സജിയും ചേർന്ന് ഓണാക്കോടിയും ഓണസദ്യയും നൽകി.