photo
എസ്.എൻ.ഡി.പി യോഗം വയലാർ മദ്ധ്യം 465-ാം നമ്പർ ശാഖയിൽ പ്രാർത്ഥനാലയത്തിലേക്ക് പാചകാവശ്യത്തിനുള്ള പാത്രങ്ങൾ ചേർത്തല യൂണിയൻ അഡ്മിനിസ്‌ട്രേ​റ്റർ ടി.അനിയപ്പൻ ശാഖാ യോഗത്തിന് കൈമാറുന്നു

ചേർത്തല: എസ്.എൻ.ഡി.പി യോഗം വയലാർ മദ്ധ്യം 465-ാം നമ്പർ ശാഖയിൽ പ്രാർത്ഥനാലയത്തിലേക്ക് ആവശ്യമായ ഡസ്‌ക്കുകളും പാചകാവശ്യത്തിനുള്ള പാത്രങ്ങളും ചേർത്തല യൂണിയൻ അഡ്മിനിസ്‌ട്രേ​റ്റർ ടി.അനിയപ്പൻ ശാഖാ യോഗത്തിന് കൈമാറി.ശാഖാ പ്രസിഡന്റ് ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. നിയുക്ത ഡയറക്ടർ ബോർഡ് അംഗം അനിൽ ഇന്ദീവരം മുഖ്യ പ്രഭാഷണം നടത്തി.യൂണിയൻ കമ്മ​റ്റി അംഗം കെ.എം.വിനോദും കമ്മ​റ്റി അംഗങ്ങളായ എൻ.രാജേഷ്,സുനിൽകുമാർ,സന്തോഷ് കുമാർ, അനീഷ്,മനോജ്,സുധിഷ്,സുരേഷ്,പ്രസന്നൻ,പി.പി.സുനിൽകുമാർ,സുജാത,യൂത്ത് മൂവ്‌മെന്റ്,വനിതസംഘം, കുടുംബയുണി​റ്റ് ഭാരവാഹികളും പങ്കെടുത്തു. ശാഖാ സെക്രട്ടറി എം.രാജേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് പി.ബി.വിമലാൽ നന്ദിയും പറഞ്ഞു.