obit
ഭരതൻ

ചേർത്തല: അന്ധകാരനഴിയിലെ പരമ്പരാഗത മണൽവാരൽ തൊഴിലാളിയെ വീടിനു സമീപത്തെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വെണ്ടിയത്ത് വീട്ടിൽ ഭരതൻ (56) ആണ് മരിച്ചത്. തൊഴിൽ നഷ്ടത്തെ തുടർന്നുള്ള സാമ്പത്തിക ബാദ്ധ്യതയാണ് കാരണമെന്നാണ് നിഗമനം. ഭാര്യ: പ്രിയ, മക്കൾ: പ്രദാസ്, പ്രീത.