photo
കരപ്പുറം ഓണവിസ്മയം 2022 നോടനുബന്ധിച്ച് നടന്ന സെമിനാർ പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആറ് ദിവസം നീണ്ടു നിൽക്കുന്ന
കരപ്പുറം ഓണവിസ്മയം 2022 നോടനുബന്ധിച്ച് നടന്ന സെമിനാർ പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.യു.സുരേഷ് കുമാർ,ജി.പി.ശ്രീജിത്ത്,പി.പൊൻസിനി,തോമസ് ഡിക്രൂസ്,സി.കെ.മീര,സജീവ് എന്നിവർ സംസാരിച്ചു.
ഇന്ന് രാവിലെ 10ന് മോഹിനിയാട്ടം,കുച്ചിപ്പുടി,ഭരതനാട്യം എന്നി മത്സരങ്ങൾ നടക്കും. ഉച്ചയ്ക്ക് 2ന് നടക്കുന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.