ആലപ്പുഴ: ജില്ലാ നിയമ സേവന അതോറിട്ടി താലൂക്ക് നിയമ സേവന കമ്മിറ്റി പാരാലീഗൽ വോളന്റീർസിനെ തിരഞ്ഞെടുക്കുന്നു. സമൂഹത്തിലെ സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് വിവിധ രൂപങ്ങളിൽ സൗജന്യമായി നിയമസഹായം നൽകുന്ന സംവിധാനമാണ് നിയമ സേവന അതോറിട്ടി കമ്മിറ്റി. നിസ്വാർത്ഥ സേവന മന:സ്ഥിതിയുള്ള സർവീസിൽ ഉള്ളവരോ വിരമിച്ചവരോ ആയ
അദ്ധ്യാപകർ, വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ, എം.എസ്.ഡബ്ല്യൂ, നിയമവിദ്യാർത്ഥികൾ, അങ്കണവാടി പ്രവർത്തകർ, ഡോക്ടേഴ്‌സ്, വിദ്യാർത്ഥികൾ, രാഷ്ട്രീയചായ് വില്ലാത്ത സർക്കാർ ഇതര സംഘടനകളിലെ സജീവ പ്രവർത്തകർ തുടങ്ങിയ വിഭാഗത്തിൽ ഉൾപ്പെടുന്നവരും , മിനിമം പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ നിന്നും പാരാലീഗൽ വോളന്റീറായി സേവനം അനുഷ്ഠിക്കുവാൻ അപേക്ഷിക്കാം. താത്പര്യമുള്ളവർ 24ന് വൈകിട്ട് 5ന് മുമ്പായി ജില്ലാ നിയമസേവന അതോറിറ്റി ഓഫീസിലോ അതത് താലൂക്ക് നിയമസേവന കമ്മിറ്റി ഓഫീസുകളിലോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0477 -2262495.