 
ആലപ്പുഴ : ആരോഗ്യ-പരിസ്ഥിതി ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ കൃപയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദിനത്തിൽ മാതൃകാദ്ധ്യാപകരെ ആദരിച്ചു. കൃപ പ്രസിഡന്റ് ഹംസ.എ.കുഴുവേലി അദ്ധ്യക്ഷത വഹിച്ചു. പി.തങ്കമണി ,അനിൽ വെള്ളൂർ,അഡ്വ.പ്രദീപ് കൂട്ടാല, ദേവൻ.പി. വണ്ടാനം, അഭയൻ യദുകുലം , ലാൽ നീർക്കുന്നം, സോണി ജോസഫ്, ജെ.നൗഫൽ, മുംതാസ് ഷെബിൻ, ശ്രീലത മനോജ്, ശ്രീകുമാർ ശ്രീനന്ദനം, മിനി ഗോപിനാഥ്, ഡോ.ടി.ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.