on
ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു കായികരംഗത്തെ ജില്ലാതല ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുന്നു

ആലപ്പുഴ: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കായികരംഗത്തെ ജില്ലാതല ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു പരിപാടികൾ ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടിവംഗം പി.കെ.ഉമാനാഥൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.പ്രദീപ് കുമാർ, കേരള റോവിംഗ് അസോസിയേഷൻ സെക്രട്ടറി ജി.ശ്രീകുമാര കുറുപ്പ്, ബിനു കുര്യൻ, ജസ്റ്റിൻ തോമസ്, പത്മാവതിയമ്മ എന്നിവർ നേതൃത്വം നൽകി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഹോസ്റ്റൽ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടന്നത്. തിരുവാതിര, ഓണപ്പാട്ട്. നാടൻപാട്ട്, വടംവലി തുടങ്ങിയ ഇനങ്ങളും കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു.