എരമല്ലൂർ: എരമല്ലൂർ മെൻ ഒഫ് ആർട്സിന്റെ 34-ാംമത് വാർഷികവും ഓണാഘോഷവും 9,10 തീയതികളിൽ എരമല്ലൂർ പുതുശ്ശേരി കോളനിയ്ക്ക് സമീപം നടക്കും. 9ന് രാവിലെ വൈസ് പ്രസിഡന്റ് വിൻജിത്ത് പതാക ഉയർത്തും. തുടർന്ന് മധുര പലഹാരവിതരണം,8.30 മുതൽ കലാ കായിക മൽസരങ്ങൾ,2.30ന് പ്രച്ഛന്ന വേഷമത്സര റാലി എരമല്ലൂർ ജംഗ്ഷനിൽ എൻ.എച്ച് ഫാസ്റ്റ് ഫുഡ് നവാസ് ഫ്ളാഗ് ഓഫ് ചെയ്യും. 5മുതൽ ലളിതഗാനം, കവിതാപാരായണം, പ്രസംഗം മത്സരം, നാടൻപാട്ട്, തിരുവാതിര കളി മത്സരം, ഏകാങ്ക നാടകം , വിവിധ കലാപരിപാടികൾ എന്നിവ നടക്കും. 10 ന് രാവിലെ 9ന് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ,കലംതല്ല്, സൈക്കിൾ സ്ലോറൈഡ്, ഷോട്ട് പുട്ട്, ക്വിസ് മത്സരം. വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക സമ്മേളനം സാഹിത്യ കാരൻ ഡോ.എ.കെ വാസു ഉദ്ഘാടനം ചെയ്യും പ്രസിഡന്റ് ബിജുമോൻ അദ്ധ്യക്ഷത വഹിക്കും. മത്സര വിജയികൾക്കുള്ള സമ്മാനദാനം മിമിക്രി ടെലിവിഷൻ താരം വിനീത് എരമല്ലൂർ നിർവഹിക്കും.