 
അമ്പലപ്പുഴ: സീനിയർ ചേമ്പർ ഇന്റർനാഷണൽ ആലപ്പുഴ ലീജിയൻ അദ്ധ്യാപക ദിനത്തോടനുബന്ധിച്ചു ഏർപ്പെടുത്തിയ മികച്ച അദ്ധ്യാപകനുള്ള "ഗുരു ശ്രേഷ്ഠ" പുരസ്‌കാരത്തിന്, സമാന്തര വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസത്തിലേക്ക് കൈ പിടിച്ചുയർത്തിയ പുന്നപ്രയിലെ യുകെ.ഡി വിദ്യാലയം സാരഥി യു.കെ.ഡി ഉണ്ണികൃഷ്ണൻ അർഹനായി.15001 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം സെപ്തംബർ രണ്ടാം വാരം നൽകുമെന്ന് സീനിയർ ചേമ്പർ ഇന്റർനാഷണൽ ആലപ്പുഴ ലീജിയൻ പ്രസിഡന്റ് നസീർ സലാം വാർത്ത കുറിപ്പിൽ അറിയിച്ചു.