vilambara-jadha
വിളംബരജാഥ

കലവൂർ : എസ്.എൻ.ഡി.പി യോഗം 329-ാം നമ്പർ കലവൂർ ശാഖയിൽ ചതയ ദിന ആഘോഷങ്ങളുടെ ഭാഗമായി വിളംബര ജാഥ നടന്നു. അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ എൻ പ്രേമാനന്ദൻ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു . ജാഥാ ക്യാപ്ടൻ സി.പി.ബിനു പതാക ഏറ്റുവാങ്ങി. വാദ്യമേളങ്ങൾ , പീത പതാകയേന്തിയ 101 ഇരുചക്ര വാഹനങ്ങൾ , പുഷ്പാലങ്കൃതമായ വാഹനത്തിൽ ഗുരുദേവ ചിത്രവും ജാഥയുടെ ഭാഗമായി .ജാഥയ്ക്ക് ശാഖയിലെ വിവിധ ഗുരുമന്ദിരങ്ങളിലും മറ്റു കേന്ദ്രങ്ങളിലും സ്വീകരണം നൽകി . ചതയ ദിന ആഘോഷ കമ്മിറ്റി ചെയർമാൻ സുനിൽ താമരശേരിയിൽ , ജനറൽ കൺവീനർ ടി.കെ.ഷാജി , ശാഖാ യോഗം പ്രസിഡന്റ് ആർ.സനുരാജ് , സെക്രട്ടറി ടി.സി.സുഭാഷ് ബാബു , വൈസ് പ്രസിഡന്റ് എഫ്.അനു ,ഗീത സാബു , അജന്റീന , ഉണ്ണികൃഷ്ണൻ, സി.പി.അജി തുടങ്ങിയവർ പങ്കെടുത്തു.