 
അമ്പലപ്പുഴ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ ഡോ പദയാത്രയുടെ മുന്നോടിയായി നടത്തിയ അത്തപ്പൂക്കളവും മഹിളാ കോൺഗ്രസ് ജില്ലാ മേഖലാ യോഗവും സംസ്ഥാന പ്രസിഡന്റ് അഡ്വ. ജബി മേത്തർ എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് അഡ്വ.ബി. ബാബുപ്രസാദ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.ജെ. ജോബ് , ഡി. സി. സി. വൈസ് പ്രസിഡന്റ് കോശി.എം. കോശി, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.കെ.ശ്യാമള, ജി. ശാന്തകുമാരി , കുഞ്ഞുമോൾ രാജു , ബീന സക്കറിയ, ജയലക്ഷ്മി അനിൽകുമാർ , ജില്ലാ വക്താവ് ലത രാജീവ്, ലതാകുമാരി,ചന്ദ്ര ഗോപിനാഥ് , നിയോജക മണ്ഡലം പ്രസിഡന്റുമാരായ ജമീല ബീവി, റോസ് രാജൻ, ഉഷ അഗസ്റ്റിൻ, ശ്രീദേവി രാജു , ചിത്രാമ്മാൾ എന്നിവർ സംസാരിച്ചു.