തുറവൂർ: അരൂർ മണ്ഡലത്തിൽ 20 ന് പര്യടനം നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം നടത്തി. കെ.പി.സി.സി മെമ്പറും പദയാത്രയുടെ നിയോജകമണ്ഡലം കോ- ഓർഡിനേറ്റർ ടി.ജി.പത്മനാഭൻ നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ദിലീപ് കണ്ണാടൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ഉമേശൻ,കെ.രാജീവൻ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്. നിധിഷ്ബാബു, മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഉഷ അഗസ്റ്റിൻ, കെ.കെ. നവാസ്, വി.സി. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.