തുറവൂർ: ഡിസംബറിൽ കോഴിക്കോട് നടക്കുന്ന കേരള നദ്‌വത്തുൽ മുജാഹിദീൻ പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുത്തിയതോട് മണ്ഡലം കൺവെൻഷനും സ്വാഗതസംഘ രൂപീകരണവും കെ.എൻ. എം ജില്ലാ പ്രസിഡന്റ് പി.കെ. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.എ. സലിം ചന്തിരൂർ, എം.എസ്.എം സംസ്ഥാന ഉപാദ്ധ്യക്ഷൻ ജവാദ് സ്വലാഹി, ഐ.എസ്.എം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ജിയാഷ്, യു.കെ.നാസർ എന്നിവർ സംസാരിച്ചു.പി.എ.കുഞ്ഞോ പിള്ള , എം.കെ.ഷാഹുൽഹമീദ് വയലാർ, വി.കെ.മൊയ്തീൻ അരൂർ (രക്ഷാധികാരികൾ ), എം.സുബൈർ കുട്ടി മൗലവി (ചെയർമാൻ), കെ.എ. സലിം ചന്തിരൂർ,റിട്ട. ജില്ലാ ജഡ്ജ് പി.എം. അബ്ദുൽ സത്താർ (കൺവീനർമാർ ) എന്നിവരെ തിരഞ്ഞെടുത്തു.