 
ചാരുംമൂട് : ഇടക്കുന്നം 1225ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിലെ ഓണാഘോഷവും കുടുംബസംഗമവും പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് എസ്.സുകുമാരപിള്ള അദ്ധ്യക്ഷനായി.യൂണിയൻ വൈസ് പ്രസിഡന്റ് ആർ.ഗോപാലകൃഷ്ണപിള്ള,സെക്രട്ടറി കെ.കെ.പദ്മകുമാർ,എം.എസ്.എസ്. കോ-ഓർഡിനേറ്റർ ജി.ശങ്കരൻ നായർ,കരയോഗം സെക്രട്ടറി വി.ശശിധരൻ പിള്ള,ജോയിന്റ് സെക്രട്ടറി കെ.ചന്ദ്രശേഖരൻ പിള്ള എന്നിവർ സംസാരിച്ചു.മുതിർന്ന കരയോഗ അംഗങ്ങളെ ആദരിക്കൽ,തിരുവാതിര,കലാകായിക മത്സരങ്ങൾ,ഓണസദ്യ തുടങ്ങിയവ നടന്നു.