 
ചാരുംമൂട് : ഓണാഘോഷത്തിന്റെ ഭാഗമായി നൂറനാട് സി.ബി.എം എച്ച്.എസ്.എസിൽ നടന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി. ആയിരത്തോളം വിദ്യാർത്ഥികൾ മെഗാ തിരുവാതിരയിൽ പങ്കെടുത്തു. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ മഹാബലിയും വാമനനും പിന്നെ പുലികളിയും, കളരിപ്പയറ്റും വേലകളിയുമൊക്കെ സ്കൂൾ അങ്കണത്തിന് വേറിട്ട കാഴചയും ആവേശവുമായി. ഓണപ്പൂക്കളമൊരുക്കിയും കലാപരിപടികൾ അവതരിപ്പിച്ചും ക്ലാസ് മുറികളിലും കുട്ടികൾ ഓണാഘോഷം ഗംഭീരമാക്കി. ഹെഡ്മിസ്ട്രസ് ആർ.സജിനി, ഡെപൂട്ടി ജെ.ഹരീഷ് കുമാർ, പി.ടി.എ പ്രസിഡന്റ് ബൈജു പഴകുളം എന്നിവർ നേതൃത്വം നൽകി.