അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം പുറക്കാട് ശാഖയിൽ 1000 കുടുംബങ്ങൾക്ക് 18 ഇനം ഭക്ഷ്യധാന്യങ്ങളുടെ ഓണകിറ്റ് വിതരണം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് നിർവഹിച്ചു.ശാഖായോഗം പ്രസിഡന്റ് എം.ടി. മധു അദ്ധ്യക്ഷത വഹിച്ചു. കെ.ദാസി, കെ. ഉത്തമൻ ,ബിന്ദു.എസ്.നടേശൻ ,എസ്.മഹേഷ് കുമാർ, ഒ.ശ്യംകുട്ടൻ, എൻ. അശോകൻ ,കെ.ഉദയഭാനു ,സുധാകരൻ എന്നിവർ സംസാരിച്ചു.