 
തുറവൂർ : തുറവൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് പഴം, പച്ചക്കറി സ്റ്റാൾ തുറന്നു . പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ഒ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ മിത്ര . എച്ച്. ഷേണായി, പഞ്ചായത്തംഗങ്ങളായ വിമലാ ജോൺസൺ, അമ്പിളി , സുദർശന പൈ, ജോൺസൺ, ദിനേശൻ , കൃഷി അസി. ഡയറക്ടർ റേയ്ച്ചൽ സോഫിയ അലക്സാണ്ടർ , കാർഷിക വികസന സമിതി അംഗങ്ങളായ ശശി ചാന്തുരുത്തി, വാസു, സുമേഷ്, വർഗീസ് നാലാം പുരയ്ക്കൽ, ബേബി, കൃഷി അസിസ്‌റ്റന്റുമാരായ വിനീത് എ. എം, ശാന്തി കൃഷ്ണൻ, എ. അൽഫിയ ബീഗം എന്നിവർ പങ്കെടുത്തു.