a
ഓണാഘോഷത്തിന്റെ ഭാഗമായി മാവേലിക്കര റെയിൽവേ സ്റ്റേഷനിലും പരിസരത്തുമായി എക്സൈസ് ജീവനക്കാർ പായസം വിതരണം ചെയ്യുന്നു

മാവേലിക്കര : മാവേലിക്കര എക്സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി മാവേലിക്കര റെയിൽവേ സ്റ്റേഷനിലും പരിസരത്തുമായി എക്സൈസ് ജീവനക്കാർ പായസം വിതരണം ചെയ്തു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന പരിപാടി മാവേലിക്കര റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സജു.പി ഉദ്ഘാടനം ചെയ്തു. റെയിൽവേ സ്റ്റേഷൻ ജീവനക്കാർ, ട്രെയിനിൽ യാത്ര ചെയ്യാൻ വന്നവർ, കെ.എസ്.ആർ.ടി.സി വർക്ക്ഷോപ്പിലെ ജീവനക്കാർ, മാവേലിക്കര ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ ജീവനക്കാർ, തെരുവിൽ കഴിയുന്ന ആരോരുമില്ലാത്ത അനാഥരടക്കം ഇരുന്നൂറോളം ആളുകൾക്കാണ് പായസം നൽകിയത്. പരിപാടിയിൽ എക്സൈസ് പ്രിവന്റിവ് ഓഫീസർ ബെന്നിമോൻ. വി, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.കെ.രതീഷ്, എസ്.കെ.അഷ്‌വിൻ, ഷിബു.പി.യു, ജി.ആർ.ശ്രീരണദിവെ, പ്രദീഷ് പി.നായർ തുടങ്ങിയവർ പങ്കെടുത്തു.