 
മാന്നാർ: ചെന്നിത്തല വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണവും അവാർഡ് ദാനവും നടത്തി. ഒരു ലക്ഷം രൂപ ചെലവിൽ പാവപെട്ട 150തോളം കുടുംബങ്ങൾക്കാണ് ഓണസമ്മാനമായി ഓണക്കിറ്റ് വിതരണം ചെയ്തത്. കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. തമ്പി കൗണടിയിലിന് സ്വാതന്ത്ര്യദിന അവാർഡും ബിനോയി ചന്ദ്രന് ജീവകാരുണ്യ പ്രവർത്തന അവാർഡും നൽകി. മണ്ഡലം പ്രസിഡന്റ് രാജേഷ് നമ്പ്യാരെത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാധേഷ് കണ്ണന്നൂർ, ബിനോയ് ചന്ദ്രൻ, രവികുമാർ , സുധീഷ് തുണ്ടത്തിൽ, എബി മൂലശ്ശേരിൽ, എം.മുരളീധരൻ, പുഷ്പരാജൻ, ജി.രതീഷ് എന്നിവർ സംസാരിച്ചു.