മാവേലിക്കര: ചെട്ടികുളങ്ങര ജനനി ചാരിറ്റബിൾ ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ മാസംതോറുമുള്ള അക്ഷയപാത്രം ആഹാരസാധനങ്ങളും ഓണക്കിറ്റും സുകൃതം പെൻഷൻ എന്നിവയുടെ വിതരണം കുറത്തികാട് എ.എസ്.ഐ ജി.രാജീവ്,​സീനിയർ സിവിൽ പൊലീസ് ഓഫീസർ സുൾഫിക്കർ എന്നിവർ ചേർന്ന് നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് എം. പ്രഗൽഭൻ, സെക്രട്ടറി ജി.അനിൽകുമാർ, പ്രദീപ് രാമനിലയം, ആർ.അനിൽകുമാർ, കൃഷ്ണകാന്ത് എന്നിവർ പങ്കെടുത്തു.