photo

ചേർത്തല:ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ചതയദിന ആഘോഷത്തിന് മുന്നോടിയായി യൂത്ത് മൂവ്‌മെന്റ് അരൂർമേഖലയുടെ നേതൃത്വത്തിൽ വാഹന വിളംബരഘോഷയാത്ര നടത്തി.യൂണിയൻ അഡ്മിനിസ്‌ട്രേ​റ്റർ ​ടി.അനിയപ്പൻ വിളംബരഘോഷ യാത്ര ഉദ്ഘാടനം ചെയ്തു.നിയുക്ത യോഗം ബോർഡ് മെമ്പർ വി.ശശികുമാർ ഫ്ളാഗ് ഓഫ് ചെയ്തു.യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ജെ.പി.വിനോദ് വിളംബര സന്ദേശം നൽകി. ചടങ്ങിൽ കേന്ദ്രസമിതി അംഗം കെ.എം.മണിലാൽ,ഗുരുപ്രസന്ന, ധന്യസതീഷ്, ബാലേഷ്,മിനേഷ് മീത്തിൽ,രാജേഷ് വയലാർ,ഷിബു വയലാർ,രതീഷ്‌കോലോത്ത് വെളി എന്നിവർ സംസാരിച്ചു. ചടങ്ങിന് യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി അജയൻ പറയകാട് അദ്ധ്യക്ഷത വഹിച്ചു.ജോയിന്റ് സെക്രട്ടറി റെജി പുത്തൻചന്ത സ്വാഗതം പറഞ്ഞു.യൂത്ത് മൂവ്‌മെന്റ് യൂണിയൻ സമിതി അംഗം ഷാബുഗോപാൽ,കൺവീനർ ശ്രീകാന്ത് ചന്തിരൂർ,അനിൽ രാജ് പീതാംബരൻ എന്നിവർ വിളംബരഘോഷയാത്രക്ക്‌ നേതൃത്വം നൽകി. വിവിധ ശാഖകളിലെ യൂത്ത് മൂവ്‌മെന്റ് പ്രവർത്തകരും പങ്കെടുത്തു.