 
ചേർത്തല: മുഹമ്മ എ.ബി വിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർത്ഥികൾ ചേർന്നു രൂപീകരിച്ച സ്‌പോർട്സ് അക്കാഡമി മുഹമ്മയുടെ നേതൃത്വത്തിൽ സ്‌കൂളിലെ ഗ്രൗണ്ട് പുനർ നിർമ്മാണം തുടങ്ങി.
അത്ലറ്റിക്സ്, വോളിബാൾ, ക്രിക്കറ്റ്, ഫുട്‌ബോൾ,ബാഡ്മിന്റൻ,വുമൺ ഹെൽത്ത് ക്ലബ് തുടങ്ങിയവയിൽ വിദഗ്ദപരിശീലനം നൽകുന്നതിനാണ് ഗ്രൗണ്ട് പുനരുദ്ധരിക്കുന്നത്.
ഫുട്‌ബോൾ കോച്ച് ജീൻ ക്രിസ്ടിൻ ഗ്രൗണ്ട് പുനരുദ്ധാരണം ഉദ്ഘാടനം ചെയ്തു. വി.സവിനയൻ അദ്ധ്യക്ഷനായി. ദ്റോണാചാര്യ പി.രാധാകൃഷ്ണൻ നായർക്ക് വേണ്ടി ഭാര്യയും മുൻ കായിക താരവുമായ നിർമ്മല ആദരവ് ഏറ്റുവാങ്ങി .പ്രിൻസിപ്പൽ ബിജോ കെ.കുഞ്ചറിയ,എൻ.ടി.റെജി, കെ.എസ്.ലാലിച്ചൻ, ക്രിക്കറ്റ് കോച്ച് വി.എസ്.ദീപു, വിജീഷ് ദാനവൻ,സി.എൽ.അജ്മൽ എന്നിവർ സംസാരിച്ചു.