 
കായംകുളം : കായംകുളം മുനിസിപ്പാലിറ്റി പത്താം വാർഡിലെ വിട്ടോബ ക്ഷേത്രത്തിന്ന് സമീപത്തുള്ള( പിൻപുലം മഠം )മൂന്ന് കുടുംബങ്ങൾ താമസിച്ചു വരുന്ന വീടിനു മുകളിലേക്ക് മരം വീണു. ഇന്നലെ ഉച്ചക്ക് ഉണ്ടായ ശക്തമായ കാറ്റിലാണ് 150 വർഷം പഴക്കമുള്ള വലിയ പുളി മരം കടപ്പുഴകിയത്. വീട് പൂർണമായി നശിച്ചു. വീടിനു അകത്തുള്ളവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.