കുട്ടനാട് : എസ്.എൻ.ഡി.പി യോഗം 372ാം നമ്പർ കുന്നങ്കരി ശാഖയുടേയും പോഷകസംഘടനകളുടേയും നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം 10ന് നടത്തും. രാവിലെ 8.30ന് ഘോഷയാത്ര രാമങ്കരി സി.ഐ രവി സന്തോഷ് ഉദ്ഘാടനം ചെയ്യും. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗം . അഡ്വ. അജേഷ് കുമാർ ഭദ്രദീപം തെളിക്കും. 11ന് ആരംഭിക്കുന്ന സമ്മേളനം യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗം ടി.പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് എം.സോമൻ അദ്ധ്യക്ഷനാകും. ജില്ലാ ലൈബ്രറി കൗൺസീൽ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ പ്രഭാഷണം നടത്തും. ശാഖായോഗം വൈസ് പ്രസിഡന്റ് കെ.ബി.മോഹനൻ തയ്യിൽ സ്കോളർഷിപ്പ് വിതരണം നിർവഹിക്കും.യൂത്ത് മൂവ്മെന്റ് യൂണിറ്റ് സെക്രട്ടറി വിഷ്ണു എസ് രാജ് സംസാരിക്കും. ശാഖാ പഞ്ചായത്ത് കമ്മറ്റിയംഗം എ ആർ രഞ്ജിത്ത്മോൻ നന്ദി പറയും