ആലപ്പുഴ: കിടങ്ങാപറമ്പ് ക്ഷേത്രത്തിൽ നിലവിലുള്ള ശ്രീനാരായണ ഗുരുദേവന്റെയും ശ്രീശങ്കരാചാര്യസ്വാമികളുടെയും പഴയ പ്രതിമകൾക്ക് പകരം പുതിയതായി സ്ഥാപിക്കുന്ന പഞ്ചലോഹ പ്രതിമകളുടെ പ്രതിഷ്ഠാ കർമ്മം ഇന്ന് നടക്കും. രാവിലെ 11.20നും 11.50നും ഇടയിൽ ക്ഷേത്രം തന്ത്രി പുതമന എസ്.ദാമോദരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. വൈകിട്ട് 5ന് സമ്മേളനോദ്ഘാടനവും പഞ്ചലോഹ വിഗ്രഹസമർപ്പണവും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ നിർവഹിക്കും. ക്ഷേത്രയോഗം പ്രസിഡന്റ് കെ.എസ്.ഷാജി കളരിക്കൽ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ ഭാരവാഹികളായ പ്രസിഡന്റ് പി.ഹരിദാസ്, സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, സതീഷ് ആലപ്പുഴ, ബോർഡ് അംഗം സവിത സജീവ് എന്നിവർ സംസാരിക്കും. ജനറൽ കൺവീനർ പി.ബി.രാജീവ് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം എം.കെ.വിനോദ് ശ്രീപാർവതി നന്ദിയും പറയും.