കുട്ടനാട് :എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയനിലെ കാവാലം വടക്ക് 945ാം നമ്പർ ശാഖയിൽ ക്ഷേത്രസമർപ്പണ സമ്മേളനം ഇന്നു രാവിലെ 10.30ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് എം.കെ.മോഹൻദാസ് അദ്ധ്യക്ഷനാകും. .എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നിർവഹിക്കും.
കുട്ടനാട് യൂണിയൻ ചെയർമാൻ പി വി ബിനേഷ് പ്ലാന്താനത്ത് നടപ്പന്തലിന്റെയും യൂണിയൻ കൺവീനർ സന്തോഷ് ശാന്തി കൊടിമരത്തിന്റെയും സമർപ്പണം നിർവഹിക്കും സ്വാമി അസംഗാനന്ദഗിരി അനുഗ്രഹ പ്രഭാഷണവും വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ മുഖ്യ പ്രഭാഷണവും നടത്തും. . യോഗം കൗൺസിലർ പി.എസ്.എൻ.ബാബു,കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജെ.ജോഷി, ചെറുകര രണ്ടാം നമ്പർ ശാഖായോഗം പ്രസിഡന്റ് ശിവദാസ് ആതിര, കുന്നുമ്മ ശാഖാ പ്രസിഡന്റ് കെ.പി.കണ്ണൻ, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സൗമ്യസനൽ തുടങ്ങിയവർ സംസാരിക്കും. ശാഖാ സെക്രട്ടറി കെ.വി.അശോകൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.ബി. ദിലീപ് നന്ദിയും പറയും.