 
അമ്പലപ്പുഴ: എസ്.ഡി.വി പൂർവ വിദ്യാർത്ഥി സംഘടന കല്ലേലി രാഘവൻപിള്ള സാറിനെ ആദരിച്ചു. അദ്ധ്യാപക ദിനത്തിൽ ആലപ്പുഴയുടെ ഗുരുശ്രേഷ്ഠനനായ കല്ലേലി രാഘവൻപിള്ള സാറിനെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയാണ് ആദരിച്ചത്. പൂർവ വിദ്യാർത്ഥി പ്രസിഡന്റ് ടി.ടി.കുരുവിള അദ്ധ്യക്ഷനായി.സെക്രട്ടറി കെ.പി.രാമചന്ദ്രൻ ,വൈസ് പ്രസിഡന്റ് ശ്രീദേവി, പ്രൊഫ.ജി.ബാലചന്ദ്രൻ ,ചിക്കൂസ് ശിവൻ, ഗോപിനാഥക്കുറുപ്പ് എന്നിവർ സംസാരിച്ചു.