 
ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിലെ 6456-ാം നമ്പർ ഡോ.പൽപ്പു സ്മാരക ശാഖയിൽ എസ്. എസ്. എൽ.സിക്ക് ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള കാഷ് അവാർഡും മൊമെന്റൊയും പഠനോ പകരണവിതരണ ഉദ്ഘാടനം ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ.അശോകൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് വള്ളിയിൽ പത്മാകരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ ബിജു പത്തിയൂർ വിജയികളെ അനുമോദിച്ചു. ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ചന്ദ്രൻ , സതീശൻ, അർജ്ജുനൻ , അമ്പിളി എന്നിവർ വിജയികളെ അനുമോദിച്ചു.യോഗത്തിൽ സെക്രട്ടറി യശോധരൻ സ്വാഗതവും യൂണിയൻ കമ്മിറ്റി അംഗം രമണൻ നന്ദിയും പറഞ്ഞു.