ksrt
കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ പ്രവർത്തിച്ച നെഹ്റുട്രോഫി സ്പെഷ്യൽ ടിക്കറ്റ് കൗണ്ടർ

ആലപ്പുഴ: നെഹ്രുട്രോഫി വളളംകളിയോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി വിറ്റഴിച്ചത് 1,75000 രൂപയുടെ ടിക്കറ്റുകൾ. 307 പേർ നെഹ്രുട്രോഫി ഹെൽപ് ഡെസ്‌കിനോടനുബന്ധിച്ചുളള സ്‌പെഷ്യൽ ടിക്കറ്റ് കൗണ്ടർ പ്രയോജനപ്പെടുത്തി. തൃശൂർ (43), പാലക്കാട് (39,ഡീലക്‌സ് ),കൊല്ലം (27,ഡീലക്‌സ് ) ഉൾപ്പെടെ 109 യാത്രികർ കെ.എസ്.ആർ.ടി.സി ചാർട്ടേഡ് ബസ് സംവിധാനത്തിൽ വള്ളംകളി കാണാൻ എത്തിച്ചേർന്നു. വിദേശികളും, ഇതര സംസ്ഥാനങ്ങളിലുളളവരും കൗണ്ടർ പ്രയോജനപ്പെടുത്തി.

ടിക്കറ്റ് നിരക്ക് - വിറ്റഴിച്ച എണ്ണം - വരുമാനം

100 - 75 - 7500

200 - 13 - 2600

300 - 45 - 13500

500 -72 - 36000

1000 - 95 - 95000

2500 - 1 - 2500

3000 - 6 - 18000

നൂറിലധികം പേർ കെ.എസ്.ആർ.ടി.സി ബുക്ക് ചെയ്താണ് വള്ളംകളി കാണാനെത്തിയത്. സ്പെഷ്യൽ ടിക്കറ്റ് കൗണ്ടർ പ്രവർത്തിച്ചത് ധാരാളം പേർക്ക് പ്രയോജനപ്പെട്ടു

-അശോക് കുമാർ, എ.ടി.ഒ