ambala
കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് നൽകുന്ന സ്വീകരണ പ്രവർത്തനങ്ങൾക്കായുള്ള സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം അഡ്വ.എം.ലിജു നിർവഹിക്കുന്നു

അമ്പലപ്പുഴ : കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് നൽകുന്ന സ്വീകരണത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം അഡ്വ.എം.ലിജു നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം അദ്ധ്യക്ഷനായി.പി.ഉണ്ണിക്കൃഷ്ണൻ, തോമസുകുട്ടി മുട്ടശ്ശേരിൽ,ഷിതാഗോപിനാഥ്, വിഷ്ണു പ്രസാദ് വാഴപ്പറമ്പിൽ, പി.എ.കുഞ്ഞുമോൻ,എൻ.രമേശൻ, ജി.രാധാകൃഷ്ണൻ ,കെ. ഓമന, ശ്രീജാ സന്തോഷ്, ഇ.ഖാലിദ്, വി.എം.ജോൺസൻ, ബാബു വാളൻപറമ്പിൽ, മജീഷ്യൻ രതീഷ്, ബാബു മാർക്കോസ്, പി.പുരുഷോത്തമൻ , സുരേന്ദ്രൻ, സനോജ് എന്നിവർ പ്രസംഗിച്ചു.