 
അമ്പലപ്പുഴ : ആലപ്പുഴയിലെ 293 തുറമുഖ തൊഴിലാളികൾക്ക് ഈ ഓണക്കാലത്തും രണ്ടാഴ്ചക്കാലത്തെ സൗജന്യ റേഷനും, 5250 രൂപ വീതവും നൽകും. ആലപ്പുഴ തുറമുഖ തൊഴിലാളി സംരക്ഷണ സമിതി നൽകിയ നിവേദനത്തിന്റെയും എച്ച്. സലാം എം. എൽ. എ ധനമന്ത്രിക്കും തുറമുഖ വകുപ്പ് മന്ത്രിക്കും നൽകിയ കത്തിന്റെയും അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിച്ചത്. സൗജന്യ റേഷന് പുറമെ ആളോഹരി തുക നൽകുന്നതിന് 15,38, 250രൂപയാണ് അനുവദിച്ചത്. തുടർ നടപടികൾ സ്വീകരിക്കുന്നതിന് കളക്ടറെ ചുമതലപ്പെടുത്തി.