ambala
ജില്ലാ ഗവൺമെന്റ് ഹോസ്പിറ്റൽ വർക്കേഴ്സ് യൂണിയൻ സി. ഐ. ടി. യു ആലപ്പുഴ മെഡിക്കൽ കോളേജ് യുണിറ്റ് വിധവകളായ തൊഴിലാളികൾക്കായി നൽകുന്ന ഓണക്കിറ്റുകൾ എച്ച്.സലാം എം.എൽ.എ വിതരണം ചെയ്യുന്നു.

അമ്പലപ്പുഴ : ജില്ലാ ഗവ.ഹോസ്പിറ്റൽ വർക്കേഴ്സ് യൂണിയൻ സി.ഐ. ടി.യു ആലപ്പുഴ മെഡിക്കൽ കോളേജ് യുണിറ്റ് വിധവകളായ തൊഴിലാളികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. 30 പേർക്കാണ് അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് വിതരണം ചെയ്തത്. എച്ച്. സലാം എം.എൽ.എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ആശുപത്രി ഒ.പി ബ്ലോക്കിൽ നടത്തിയ ചടങ്ങിൽ യുണിയൻ പ്രസിഡന്റ് വി. എസ്. മായാദേവി അദ്ധ്യക്ഷയായി. യൂണിയൻ ജില്ലാ സെക്രട്ടറി ഉഷാദേവി, സി.പി.എം വണ്ടാനം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.അൻസാരി, സി.ഐ.ടി.യു ഏരിയ സെക്രട്ടറി ജെ.ജയകുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ഡി .സുനിൽ കുമാർ സ്വാഗതം പറഞ്ഞു.