ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 6190-ാം നമ്പർ സൗത്ത് ശാഖാ ഗുരുമണ്ഡപത്തിൽ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠാ കർമ്മം 12 ന് നടക്കും. രഞ്ജു അനന്തഭദ്രത്ത് തന്തികളുടെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ 6ന് പ്രതിഷ്ഠാ കർമ്മം നടക്കും. 11ന് യൂണിയൻ ചെയർമാൻ അനിൽ അമ്പാടി ഗുരുമണ്ഡപ സമർപ്പണം നടത്തും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും. പഞ്ചലോഹ വിഗ്രഹം നൽകിയ കരിങ്ങാട്ടിൽ ആരാമം രാജശേഖരനെ ചടങ്ങിൽ ആദരിക്കും. യൂണിയൻ അഡ്.കമ്മറ്റി അംഗം ബി.ജയപ്രകാശ് തൊട്ടാവാടി, യൂണിയൻ കമ്മറ്റി അംഗം സജി കെ.പി. എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി ചന്ദ്രബോസ് പി.സി. സ്വാഗതവും വൈസ് പ്രസിഡന്റ് സി.സുനിൽ നന്ദിയും പറയും. വൈകിട്ട് 5 ന് വിഗ്രഹഘോഷയാത്രയും 11,12 ദിവസങ്ങളിൽ പ്രതിഷ്ഠാപൂജകളും നടക്കും.