adharav

പൂച്ചാക്കൽ : പൂച്ചാക്കൽ മെഡിക്കൽ സെന്ററിൽ ആദ്യം പിറന്ന കുട്ടിക്ക് ആശുപത്രി അധികൃതർ ആദരം നൽകി. തളിയാപറമ്പ് പണിക്കം വീട്ടിൽ കണ്ണൻ - വിനിതാ ദമ്പതികളുടെ മകൻ ഹരി നന്ദനനാണ്, ആശുപത്രിയിൽ നടന്ന ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ ഡോ: രാജേന്ദ്രപ്രസാദിൽ നിന്ന് ആദരംഏറ്റുവാങ്ങിയത്. പതിനൊന്ന് വർഷങ്ങൾക്ക് മുമ്പാണ് ഹരിനന്ദനൻ ജനിച്ചത്. മെഡിക്കൽ സെന്ററിൽ ഇപ്പോൾ വുമൺസ് ആശുപത്രി പ്രത്യേകമായി പ്രവർത്തിക്കുന്നുണ്ട്. ആശുപത്രി ചെയർമാൻ മുഹമ്മദ് കുതുബ് ബാബു അദ്ധ്യക്ഷനായി. അഡ്മിനിസ്ട്രേറ്റർ എസ് രാജേഷ്, മാനേജർ എസ്. സത്താർ, പി.ആർ.ഒ മോഹനൻ, ഡോക്ടർമാരായ ഭദ്രൻ, വത്സമ്മ കെ.ജെറോം, ഹോം ഡെക് മാനേജർ ഫിറോസ്, വിജി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.