at
അത് ലറ്റിക്കോഡി ആലപ്പിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ മികച്ച സംഘാടകനുള്ള പുരസ്‌കാരം ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ വൈസ് പ്രസിഡന്റായ വി.ജി വിഷ്ണുവിന് ജില്ലാ കളക്ടർ കൃഷ്ണ തേജയും ബോബി ചെമ്മണ്ണൂരും ചേർന്ന് പുരസ്‌കാരം സമ്മാനിക്കുന്നു.അഡ്വ.കുര്യൻ ജയിംസ് സി.റ്റി.സോജി എന്നിവർ സമീപം

ആലപ്പുഴ: വഴിതെറ്റിപ്പോകുന്ന യുവതലമുറയെ മദ്യത്തിനും മയക്കു മരുന്നിനും അടിമപ്പെടാതെ കായിക സംസ്കാരത്തിലേക്ക് എത്തിക്കുക എന്ന ദൗത്യം ഏറ്റെടുത്തു പ്രവർത്തിക്കുന്ന വി.ജി.വിഷ്ണുവിന് അത്ലറ്റിക്കോഡി ആലപ്പിയുടെ ആദരം. അത് ലറ്റിക്കോഡി ആലപ്പിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ മികച്ച സംഘാടകനുള്ള പുരസ്‌കാരത്തിന് വി.ജി.വിഷ്ണുവിനെ എത്തിച്ചത് പ്രവർത്തന മികവാണ്. മുൻ നഗരസഭ കൗൺസിലറും സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ വി.ജി.വിഷ്ണു ആലപ്പുഴ കേന്ദ്രമായി രൂപീകരിച്ച്, ബീച്ച് ക്ലബ് നടത്തിയ ഫുട്ബാൾ മത്സരങ്ങൾ കായിക മേഖലയിൽ വലിയ മാറ്റത്തിനാണ് തുടക്കം കുറിച്ചത്. എ.ബി.സിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനം സംസ്ഥാന ഫുട്ബാൾ അസോസിയേഷന്റെ അംഗീകാരം നേടി എടുത്തു. ക്രിക്കറ്റ്,ഹോക്കി, ഫുട്ബാൾ ,കബഡി ക്ലബുകളുടെ പ്രവർത്തനം ജില്ലയിൽ മെച്ചപെടുത്തി. ജില്ലയിലെ കായിക താരങ്ങളെ കണ്ടെത്തി അവർക്ക് അംഗീകാരം നൽകാൻ ജില്ലാ ഒളിമ്പിക് അസോസിയേഷൻ സ്വീകരിച്ച നിലപാട് കായിക മേഖലയിൽ ചലനം സൃഷ്ടിച്ചു.
ആദരവ് ചടങ്ങിൽ ജില്ലാ കളക്ടർ കൃഷ്ണതേജ , ബോബി ചെമ്മണ്ണൂർ, ജോർജ്.എൽ.മാത്യു, അഡ്വ.കുര്യൻ ജെയിംസ്,സി.ടി .സോജി, കെ.നാസർ,അനിൽ ശിവദാസ്,ദീപക് ദിനേശൻ,ബിനീഷ് തോമസ്, ഷിബു ഡേവിഡ് എന്നിവർ പങ്കെടുത്തു.