ആലപ്പുഴ: തെക്കനാര്യാട് 4473-ാം നമ്പർ മന്നം സ്‌മാരക എൻ.എസ്.എസ് കരയോഗത്തിന്റെ ഓണാഘോഷവും കുടുംബസംഗമവും നടന്നു. താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.രാജഗോപാലപ്പണിക്കർ ഓണാഘോഷം ഉദ്ഘാടനം ചെയ്‌തു. കരയോഗം പ്രസിഡന്റ് കെ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. എൻ.ഒാംപ്രകാശ്, ആർ.ശശിധരക്കുറുപ്പ്, വിശ്വനാഥക്കുറുപ്പ് എന്നിവർ സംസാരിച്ചു. മത്സരങ്ങളിൽ വിജയികളായവർക്ക് താലൂക്ക് യൂണിയൻ സെക്രട്ടറി വി.കെ. ചന്ദശേഖരക്കുറുപ്പ് സമ്മാനങ്ങൾ നൽകി.