ആലപ്പുഴ: കേരള പുലയർ മഹാസഭ ആലപ്പുഴ- അമ്പലപ്പുഴ യൂണിയനുകളുടെ അയ്യൻകാളി ജയന്തി അവിട്ടാഘോഷം 9ന് നടക്കും. ആലപ്പുഴ യൂണിയന്റേത് കലവൂർ ജംഗ്ഷനിലും അമ്പലപ്പുഴ യൂണിയനിൽ അമ്പലപ്പുഴ കച്ചേരിമുക്കിലുമാണ് നടക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആലപ്പുഴ യൂണിയന്റെ ഘോഷയാത്ര 3.30ന് വളവനാട് ക്ഷേത്ര മൈതാനത്തുനിന്നു തുടങ്ങും. 12 ശാഖകളിൽ നിന്നായി 2000 പേർ ഘോഷയാത്രയിൽ അണിചേരും. വൈകിട്ട് അഞ്ചിന് കലവൂരിൽ ചേരുന്ന സമ്മേളനം മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ഫിനാൻസ് കൺവീനർ എം.കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. കെ.പി.എം.എസ്. സംസ്ഥാന കമ്മിറ്റിയംഗം എം.ടി.മോഹനൻ ജന്മദിന സന്ദേശം നൽകും. ജി.കൃഷ്ണപ്രസാദ്, വെള്ളിയാകുളം പരമേശ്വരൻ, അഡ്വ. രവീന്ദ്രദാസ്, മുഹമ്മദ് ബഷീർ എന്നിവർ അയ്യൻകാളി അനുസ്മരണ പ്രഭാഷണം നടത്തും.
അമ്പലപ്പുഴ യൂണിയന്റെ ഘോഷയാത്ര 3.30ന് വളഞ്ഞവഴി എസ്.എൻ. കവലയിൽ നിന്നു തുടങ്ങും. 15 ശാഖകളിൽനിന്നായി 2000 പേർ ഘോഷയാത്രയിൽ അണിചേരും. വൈകിട്ട് അഞ്ചിന് കച്ചേരിമുക്കിൽ ചേരുന്ന സമ്മേളനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ പി.എം.സനൽകുമാർ അദ്ധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയംഗം എം.ടി.മോഹനൻ, അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.എം.സനൽകുമാർ, സെക്രട്ടറി ടി.മധു, അസി. സെക്രട്ടറി എ.പി.സന്തോഷ്, ആലപ്പുഴ യൂണിയൻ സെക്രട്ടറി ടി.എം.സത്യൻ, വൈസ് പ്രസിഡന്റ് പി.എസ്. ആനന്ദൻ, ഖജാൻജി എം.കെ.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.