 
ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവത്തിന്റെ ടിക്കറ്റ് വിറ്റുവരവ് അമ്പത് ലക്ഷം രൂപ പിന്നിട്ടു. പത്ത് ജില്ലകളിലെ സർക്കാർ ഓഫീസുകളിൽ നിന്നുള്ള തുക പൂർണമായും ലഭിച്ച ശേഷമേ വ്യക്തമായ കണക്ക് ലഭ്യമാകൂ. ഇന്നലെയും ആലപ്പുഴ ആർ.ഡി. ഓഫീസിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ടിക്കറ്റ് വിറ്റ തുക അടയ്ക്കാൻ എത്തിയിരുന്നു. ഇന്ന് മുതൽ ഓണം അവധി ആരംഭിക്കുന്നതിനാൽ അടുത്ത ആഴ്ചയോടെ മാത്രമേ തുക പൂർണമായും ലഭ്യമാകൂ. ടിക്കറ്റ് വിറ്റുവരവ് ഏഴുപത് ലക്ഷമെങ്കിലും മറികടക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.