
ആലപ്പുഴ: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ ഭാഗമായി ജില്ലയിലെ 1705 കോൺഗ്രസ് ബൂത്ത് കമ്മിറ്റികളിൽ ഇന്ന് പതാകദിനം ആചരിക്കുമെന്ന് ജില്ലാ സ്വാഗത സംഘം കമ്മിറ്റി അറിയിച്ചു. രാവിലെ എട്ടിന് എല്ലാ ബൂത്തുകളിലും പ്രധാനപ്പെട്ട അഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തൽ,പ്രഭാതഭേരി, സമ്മേളനങ്ങൾ തുടങ്ങിയവ നടക്കും. ജില്ലയിലെഎല്ലാ നേതാക്കളും അവരുടെ ബൂത്തുകളിലെ പതാക ദിനചടങ്ങിൽ പങ്കെടുക്കണം.
സ്വാഗതസംഘം യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, എം.ജെ.ജോബ്, ദീപ്തി മേരി വർഗീസ്, പദയാത്രയുടെ ജില്ലാ ചീഫ് കോർഡിനേറ്റർ അഡ്വ.കോശി എം. കോശി,തുടങ്ങിയവർ പ്രസംഗിച്ചു.