kl
നഗരസഭാ ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു ഓണാഘോഷം ജില്ലാ കളക്ടർ വി.ആർ, കൃഷ്ണതേജ ഉദ്ഘആടനം ചെയ്യുന്നു

ആലപ്പുഴ: നഗരസഭാ ജനപ്രതിനിധികളുടെയും, ജീവനക്കാരുടെയും ഓണാഘോഷം

ആലപ്പുഴ ടി.വി തോമസ് സ്മാരക ടൗൺഹാളിൽ ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. വയോജന സംഗമം, നാടൻപാട്ട്, സിനിമാഗാനം, കസേരകളി, ബാൾ പാസിംഗ് തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. ഓരോ വാർഡുകളിൽ നിന്നും കൗൺസിലർമാർ നിർദ്ദേശിച്ച അർഹതപ്പെട്ട വയോമിത്രം അംഗങ്ങളായ 520 വയോജനങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു. അവർക്കൊപ്പം കൗൺസിലർമാരും, നഗരസഭ ജീവനക്കാരും ഓണസദ്യയിലും പങ്കാളികളായി.

നഗര ശുചിത്വവും, ബോധവൽക്കരണവും എന്ന സന്ദേശമുയർത്തി 52 വാർഡുകളിലെ 300 ഓളം എ.ഡി.എസ് അംഗങ്ങൾ പങ്കെടുത്ത് ശുചിത്വ തിരുവാതിരയും അവതരിപ്പിച്ചു.

ആലപ്പുഴ ബീച്ചിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ അത്തപ്പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനം ആലിശ്ശേരി വാർഡും, രണ്ടാം സ്ഥാനം മുല്ലാത്ത്, പവർഹൗസ് വാർഡുകളും, മൂന്നാം സമ്മാനം ബീച്ച്, തുമ്പോളി, കരളകം വാർഡുകളും കരസ്ഥമാക്കി. പങ്കെടുത്ത മുഴുവൻ ടീമുകൾക്കും പ്രോത്സാഹന സമ്മാനവും നൽകും.

നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ ഓണസന്ദേശം നൽകി. ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ എ.ഷാനവാസ് സ്വാഗതം ആശംസിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രമേശ്, കെ.ബാബു, ബിന്ദു തോമസ്, ആർ.വിനിത, നഗരസഭ പ്രതിപക്ഷ നേതാവ് റീഗോരാജു, കക്ഷി നേതാക്കളായ എം.ആർ.പ്രേം, നസീർ പുന്നക്കൽ, സലിം മുല്ലാത്ത്, പി.രതീഷ്, വാർഡ് കൗൺസിലർ എ.എസ് കവിത, മുനിസിപ്പൽ സെക്രട്ടറി ബി.നീതുലാൽ, മുനിസിപ്പൽ എൻജിനീയർ ഷിബു എൽ. നാൽപ്പാട്, വയോമിത്രം മെഡിക്കൽ ഓഫീസർ ഡോ.മഹേഷ്, സി.ഡി.എസ് ചെയർപേഴ്‌സൺമാരായ സോഫിയ അഗസ്റ്റ്യൻ, ഷീലമോഹൻ തുടങ്ങിയവർ സംസാരിച്ചു.