പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 2860-ാം നമ്പർ ഗീതാനന്ദപുരം ശാഖയിൽ എല്ലാ വീടുകളിലേക്കും പച്ചക്കറി കിറ്റുകൾ നൽകി. പ്രസിസന്റ് സാനു ആശാരിച്ചിറയിൽ നിന്നും ചേർത്തല യൂണിയൻ മുൻ കൗൺസിലർ ബിജുദാസ് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി സജീവ്, വൈസ് പ്രസിഡന്റ് പ്രകാശൻ, വനിതാസംഘം സെക്രട്ടറി സുജാത മോഹനൻ, പ്രസിഡന്റ് രതി ഷാജി തുടങ്ങിയവർ പങ്കെടുത്തു.